5ജി ട്രയലില്‍ എന്‍ആര്‍ ശേഷി വഴി 5ജി വോയ്സ് വിജയകരമായി അവതരിപ്പിച്ച് വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ (വി) സാങ്കേതികവിദ്യാ പങ്കാളിയായ നോക്കിയയുമായി ചേര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തിയ 5ജി ട്രയലില്‍ ന്യൂ റേഡിയോയിലൂടെ 5ജി വോയ്സ് വിജയകരമായി അവതരിപ്പിച്ചു. ഇത് നടപ്പാക്കി കഴിഞ്ഞാല്‍ വി വരിക്കാര്‍ക്ക് 5ജി വഴി ഉന്നത ശേഷിയുള്ള വോയ്സ് അനുഭവങ്ങള്‍ ലഭിക്കാന്‍ സഹായകമാകും.

സര്‍ക്കാര്‍ അനുവദിച്ച സ്പെക്ട്രത്തിലൂടെ ഗുജറാത്തിലെ ഗാന്ധി നഗര്‍, മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളിലാണ് വി 5ജി ട്രയല്‍ നടത്തുന്നത്. വോയ്സ്, ഡാറ്റ സേവനങ്ങള്‍ക്ക് 5ജി ശൃംഖല ഉപയോഗിക്കുന്നതാവും ഈ സംവിധാനം.

ഉന്നതമായ നെറ്റ്വര്‍ക്ക് വഴി ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വേഗതയേറിയ 5ജി ആണ് തങ്ങള്‍ കൈവരിച്ചിട്ടുള്ളത്. വോയ്സ് ഓവര്‍ ന്യൂ റേഡിയോ സേവനം വിജയകരമായി പരീക്ഷിച്ച തങ്ങള്‍ 5ജി ശൃംഖലയിലെ ഏറ്റവും മികച്ച കോള്‍ ഗുണമേന്‍മ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *