മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വെള്ളരിക്കാപട്ടണം’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് മാറ്റി. ‘വെള്ളരിപട്ടണം’ എന്നാണ് പുതിയ പേര്. വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റിയതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ‘വെള്ളരിപട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ റിലീസ് ചെയ്യും.
2019ല്‍ വെള്ളരിക്കാപട്ടണം എന്ന പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തു. പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിലോ ‘വെള്ളരിക്കാപട്ടണം’എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് വെള്ളരിക്കാപട്ടണം’ എന്ന പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സംവിധായകന്‍ മഹേഷ് വെട്ടിയാറാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.














