പിസി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് സഹോദര പുത്രന്‍ വിയാനി ചാര്‍ളി


മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ വിയാനി ചാര്‍ളി. പിസിയുടെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം മാപ്പു ചോദിച്ചു.


നിരവധി മുസ്ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി. അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

online news portal

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

എന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പിസി ജോര്‍ജ് ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി
അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.