
ചെന്നൈ : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാറാണി. വീരപ്പന്‍-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നത്. നാലുവര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന വിദ്യാറാണി ദിവസങ്ങള്‍ മുന്‍പാണ് നടനും സംവിധായകനുമായ സീമാന്‍ നേതൃത്വം നല്‍കുന്ന നാം തമിഴര്‍കക്ഷിയില്‍ ചേരുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്.

