‘പുതുയുഗയാത്ര ജനം അംഗീകരിച്ചു, എംഎൽഎമാരുടെ അഭിപ്രായം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കും’; സണ്ണി ജോസഫ്


online news portal

ജനവിധി യുഡിഎഫിന് അനുകൂലം, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎമാരുടെ അഭിപ്രായം കാണിക്കിലെടുത്ത് തീരുമാനിക്കും. വി ഡി സതീശൻ നയിച്ച പുതുയുഗയാത്ര ജനം അംഗീകരിച്ചു. എക്സിറ്റ് പോളുകളിൽ കാണുന്നത് ഭരണവിരുദ്ധ വികാരമാണ്. പോളിംഗ് ഓഫീസർമാരെ നിയോഗിച്ചത് പക്ഷാപാതപരം ആയിട്ടാണ്.


എക്സിറ്റ് പോൾ ഫലങ്ങൾ ഞങ്ങളുടെ വിലയിരുത്തൽ ശരി വയ്ക്കുന്നു. മുഖ്യമന്ത്രി ചർച്ച: മാധ്യമങ്ങൾ അനവസരത്തിൽ നടത്തുന്ന ചർച്ച. കോൺഗ്രസ് ഹൈക്കമാൻ്റ് MLA മാരുടെ അഭിപ്രായം തേടി മുഖ്യമന്ത്രിയെ തീരുമാനിക്കും. കോൺഗ്രസ് ഭൂമിയിലെ വീട് നിർമ്മാണം ഉടൻ ആരംഭിക്കും. സാങ്കേതികമായ കടമ്പകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വയനാടിന് മന്ത്രി ഉണ്ടാകുമോ എന്ന് ചോദ്യത്തിന് പേര് ടി സിദ്ദിഖിനെ നോക്കി ചിരിച്ചായിരുന്നു സണ്ണി ജോസഫിന്റെ മറുപടി




Sharing is Caring