തിരുവനന്തപുരം: ഏഷ്യാനെറ്റിനെതിരായ നീക്കത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ചാനലിന്‍റേത് വ്യാജ വാര്‍ത്തയാണ് എന്ന പ്രചാരണം ശരിയല്ല. ചാനലിനെതിരെ കിട്ടിയ അവസരം ഉപയോഗിക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
ചാനലിനെതിരെ നടപടി ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പി.വി അന്‍വര്‍ ഫെബ്രുവരി 25ന് ഫേസ്ബുക്ക് പോസ്റ്റിട്ടു. മാര്‍ച്ച് മൂന്നിന് നിയമസഭയില്‍ ചോദ്യം വരും മുമ്ബ് അന്‍വറിന്‍റെ ചോദ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ഫെബ്രുവരി അവസാനം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെന്നും സതീശന്‍ വ്യക്തമാക്കി.

ഏകാധിപതികള്‍ക്ക് എല്ലാം ഭയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെയും ചോദ്യങ്ങളെയും പേടിയാണ്. ലഹരിക്കെതിരായ വാര്‍ത്താ പരമ്ബരയെ എക്സൈസ് മന്ത്രി സ്വാഗതം ചെയ്തതാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.













