വരാഹരൂപം;കാന്താരയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ


‘വരാഹരൂപം’എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ പ്രര്‍ശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്ബോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന്ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.


നടനെയും നിര്‍മ്മാതാവിനെയും അറസ്റ്റുചെയ്താല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് കേസിലെ പ്രതികളായ സിനിമയുടെ നിര്‍മ്മാതാവും നടനുമടക്കം സുപ്രീംകോടതിയെ സമീപിച്ചത്.തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘വരാഹരൂപം’ എന്ന ഗാനം എന്നുളള പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.




Sharing is Caring