ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഗന്ധര്‍വ ജൂനിയര്‍ എന്ന ചിത്രത്തിന്‍റെ പൂജ കൊച്ചിയില്‍ നടന്നു.40 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകന്‍ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകന്‍ ആവുന്ന ചിത്രമാണ് ഗന്ധര്‍വ ജൂനിയര്‍.
മിന്നല്‍ മുരളിക്കു ശേഷം മലയാളത്തില്‍ വരുന്ന മറ്റൊരു സൂപ്പര്‍ഹീറോ ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കിക്കു ശേഷം പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്ന് തിരക്കഥ എഴുതുന്നു.

ഒരു ഗന്ധര്‍വന്‍റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യന്‍. ലിറ്റില്‍ ബിഗ് ഫിലിംസും ജെ.എം. ഇന്‍ഫോടെയിന്‍മെന്‍റും ചേര്‍ന്നാണ് ഗന്ധര്‍വ ജൂനിയര്‍ നിര്‍മിക്കുന്നത്.













