വടക്കഞ്ചേരി അപകടത്തിലെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ അപകട സമയം ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം.കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍.
അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത് . അതേസമയം ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകള്‍ വൈകിയാണെന്ന ആരോപണമുണ്ട്.
വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരണപ്പെട്ടത്.














