സമ്ബദ്​വ്യവസ്​ഥയെ ഉത്തേജിപ്പിക്കുന്ന മരുന്ന്​ വാക്​സിനേഷന്‍ മാത്രം -നിര്‍മല സീതാരാമന്‍

ചെന്നൈ: രാജ്യത്തിന്‍റെ സമ്ബദ്​വ്യവസ്​ഥ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരേയൊരു മരുന്ന്​ വാക്​സിനേഷനാണെന്ന്​ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയിലെ ജനസംഖ്യയില്‍ 73 കോടി പേര്‍ക്കും വാക്​സിന്‍ നല്‍കിയെന്ന്​ അറിയിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

സമ്ബദ്​വ്യവസ്​ഥയെ ഉത്തേജിപ്പിക്കാന്‍ വാക്​സിനേഷന്​ മാത്രമേ സാധിക്കൂ കാരണം എങ്കില്‍ മാ​ത്രമേ ജനങ്ങള്‍ക്ക്​ ബിസിനസുകള്‍ നടത്തികൊണ്ടുപോകാനും കര്‍ഷകര്‍ക്ക്​ തങ്ങളുടെ കാര്‍ഷികവൃത്തികള്‍ തുടരാനും കഴിയൂ -നിര്‍മല പറഞ്ഞു.

‘രാജ്യത്തെ വാക്​സിനേഷന്‍ പദ്ധതി സുഗമമായി നടക്കുന്നു. ഇതുവരെ 73കോടി ജനങ്ങള്‍ക്ക്​ സൗജന്യമായി വാക്​സിന്‍ ലഭിച്ചു. ഇന്ന്​, വാക്​സിനേഷനിലൂടെ ജനങ്ങള്‍ക്ക്​ തങ്ങളുടെ ബിസിനസുകള്‍ മുന്നോട്ടു​കൊണ്ടുപോകാന്‍ കഴിഞ്ഞു, കച്ചവടക്കാര്‍ക്ക്​ ബിസിനസുകള്‍ നടത്താന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞു, സമ്ബദ്​വ്യവസ്​ഥ ഉണര്‍ന്നു, കൂടാതെ കര്‍ഷകര്‍ക്ക്​ തങ്ങളുടെ കാര്‍ഷിക ജോലികള്‍ പുനരാരംഭിക്കാനായി. അതിനാല്‍ സമ്ബദ്​വ്യവസ്​ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മരുന്ന്​ വാക്​സിനേഷനാണ്​’ -നിര്‍മല സീതാരാമന്‍ പറഞ്ഞു.

തമിഴ്​നാ​ട്​ മെര്‍​ക്ക​ൈന്‍റല്‍ ബാങ്കിന്‍റെ ശതാബ്​ദി ആഘോഷങ്ങളില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവര്‍. ഞായറാഴ്ച തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ 20 ലക്ഷം പേര്‍ക്ക്​ വാക്​സി​ന്‍ നല്‍കാനായി ​4000 മെഗാ വാക്​സിനേഷന്‍ ക്യാമ്ബ്​ സംഘടിപ്പിച്ചിരുന്നു.

മൂന്നാംതരംഗത്തിന്​ വേണ്ടിയല്ല നമ്മുടെ എല്ലാ പ്രാര്‍ഥനകളും. അത്​ സംഭവിച്ചാല്‍, ആശുപത്രികളുടെ സൗകര്യങ്ങളെക്കുറിച്ച്‌​ ചിന്തിക്കണം. ആശുപത്രികളുണ്ടെങ്കില്‍ ഐ.സി.യു ഉ​ണ്ടോയെന്ന്​ ചിന്തിക്കണം. ഐ.സി.യു ഉണ്ടെങ്കില്‍ ഓക്​സിന്‍ ലഭ്യതയുണ്ടോയെന്ന്​ നോക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി കോവിഡ്​ രണ്ടാം തരംഗത്ത​ിന്‍റെ വലിയ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിട്ടപ്പോള്‍ ആശുപത്രികള്‍ വിപുലീകരിക്കുന്നതിനായി പദ്ധതികള്‍ മന്ത്രാലയം ആവിഷ്​കരിച്ചുവെന്നും നിര്‍മല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *