സൗ​ദി​യി​ല്‍ വാ​ക്സി​നേഷൻ മൂ​ന്നു കോ​ടി ക​വിഞ്ഞു ​

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ മൂ​ന്നു കോ​ടി ക​വി​ഞ്ഞ​താ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഇ​തു​വ​രെ 30,236,223 ഡോ​സ് വാ​ക്സി​നേ​ഷ​നാ​ണ് രാ​ജ്യ​ത്ത് സ്വ​ദേ​ശി​ക​ളി​ലും വി​ദേ​ശി​ക​ളി​ലു​മാ​യി വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യ​ത്.ഇ​തി​ല്‍ ര​ണ്ടു കോ​ടി ഒ​ന്നാം ഡോ​സും ഒ​രു കോ​ടി ര​ണ്ടാം ഡോ​സു​മാ​ണ്.

പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രി​ല്‍ ഒ​ന്ന​ര​കോ​ടി ഡോ​സു​ക​ള്‍ വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​ര്‍ 17 മു​ത​ലാ​ണ് സൗ​ദി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ശേ​ഷം 2021 ഫെ​ബ്രു​വ​രി 18 മു​ത​ല്‍ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച​തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.അ​ഞ്ഞൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് നി​ല​വി​ല്‍ സൗ​ദി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
അ​ഞ്ഞൂ​റോ​ളം കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് നി​ല​വി​ല്‍ സൗ​ദി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *