മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ക്രൂരതയിൽ പ്രതികരണവുമായി വി.ഡി സതീശൻ


മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഴ്ചകളും മാസങ്ങളുമായി മണിപ്പൂർ കത്തുമ്പോഴും നോക്കിയിരുന്ന ക്രൂരത ഈ രാജ്യം ആദ്യം കാണുകയല്ലെന്നും ഗുജറാത്തിലും യു.പിയിലും നടന്നതിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെങ്കിൽ അതിനെ ഒരു നിയമ വ്യവസ്ഥയുള്ള രാജ്യമെന്ന് എങ്ങനെ വിളിക്കും? മണിപ്പൂരിൽ ഉണ്ടായിരിക്കുന്നത് മനുഷ്യരാശിയോടുള്ള കുറ്റകൃത്യമാണ്.


ലോകത്തെയാകെ ഞെട്ടിച്ച ദൃശ്യങ്ങൾ പുറത്ത് വന്നപ്പോഴാണ് ഇന്ത്യയുടെ പ്രധാനമന്ത്രി വിവരം അറിയുന്നതത്രെ. എന്തൊരു ദുരന്തമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. നിയമപാലകർ മുതൽ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ ക്രൂരതക്ക് ഉത്തരവാദികളാണ്. മനുഷ്യരാണെങ്കിൽ ഇന്ത്യക്കായി പ്രതികരിക്കണമെന്നും പോരാടണമെന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.




Sharing is Caring