ഡാറ്റാ സെന്‍റര്‍, ക്ലൗഡ് സേവനങ്ങള്‍ ശക്തമാക്കാന്‍ വി ബിസിനസ് – യോട്ട സഹകരണം

കൊച്ചി: സ്ഥാപനങ്ങള്‍ക്കായുള്ള ഡാറ്റാ സെന്‍റര്‍, ക്ലൗഡ് സേവനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ വോഡഫോണ്‍ ഐഡിയയുടെ സ്ഥാപനങ്ങള്‍ക്കായുള്ള വിഭാഗമായ വി ബിസിനസും യോട്ട ഡാറ്റ സര്‍വീസസും സഹകരിക്കും. ഉന്നത നിലവാരമുള്ള ഡാറ്റാ കേന്ദ്രങ്ങള്‍, ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങള്‍, സേവന വിതരണ ശേഷി എന്നിങ്ങനെയുള്ള യോട്ടയുടെ സവിശേഷതകള്‍ വി ബിസിനസിന്‍റെ വിപുലമായ വിപണി സാന്നിധ്യത്തിനു സഹായകമാകും.

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഡിജിറ്റലിലേക്കു മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വി ബിസിനസ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കാനും ഇതു സഹായകമാകും. ഓരോ സ്ഥാപനത്തിന്‍റേയും സവിശേഷമായ ആവശ്യങ്ങള്‍ കണക്കിലെടുത്തും ചെലവു കുറഞ്ഞ രീതിയിലും അവരുടെ ഡിജിറ്റല്‍ മാര്‍ഗത്തിനാവശ്യമായുള്ള സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വി കണക്ടിവിറ്റി, സെക്യൂരിറ്റി, ക്ലൗഡ് ആന്‍റ് ബിസിനസ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് റോചക് കപൂര്‍ പറഞ്ഞു.

ഏറ്റവും ചെറിയ ബിസിനസുകള്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെയുള്ളവര്‍ക്ക് ലോകോത്തര സേവനങ്ങള്‍ ലഭ്യമാക്കാന്‍ വി ബിസിനസുമായുള്ള യോട്ടയുടെ സഹകരണം വഴി സാധ്യമാകുമെന്ന് യോട്ട ഡാറ്റ സര്‍വീസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനില്‍ ഗുപ്ത പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *