യുടിഐ മാസ്റ്റര്‍ഷെയറിന് 15.49 ശതമാനം നേട്ടം


കൊച്ചി: യുടിഐ മാസ്റ്റര്‍ഷെയര്‍ നിലവില്‍ വന്ന ശേഷം ഇതുവരെ 15.49 ശതമാനം നേട്ടം ലഭ്യമാക്കിയതായി 2023 ആഗസ്റ്റ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൂചികയായ എസ്&പി ബിഎസ്ഇ 100 ടിആര്‍ഐ 14.25 ശതമാനം നേട്ടം കൈവരിച്ച സാഹചര്യത്തിലാണ് മാസ്റ്റര്‍ഷെയറിന്‍റെ ഈ പ്രകടനം. പദ്ധതി ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ 20.56 കോടി രൂപയായി വളര്‍ന്നു എന്നാണിതു ചൂണ്ടിക്കാട്ടുന്നത്.


കഴിഞ്ഞ 37 വര്‍ഷങ്ങളിലായി 206 മടങ്ങിലേറെ വരുമാനം ലഭ്യമാക്കുന്ന രീതിയിലാണ് ഈ നേട്ടം. മുഖ്യമായും ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ മാസ്റ്റര്‍ഷെയര്‍. ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത പദ്ധതി കൂടിയാണ് 1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് സ്കീം. 11,458 കോടി രൂപയുടെ നിക്ഷേപമാണ് 2023 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം പദ്ധതിയിലുള്ളത്.




Sharing is Caring