ഗാസയില്‍ അടിയനന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്


ഗാസയില്‍ അടിയനന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഗാസയിലേക്കുള്ള സഹായത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് കമല ആവശ്യപ്പെടുകയും ചെയ്തു.ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണ്. അവിടത്തെ സാഹചര്യങ്ങള്‍ മനുഷ്യത്വ രഹിതമാണ്.


ഗാസയിലേക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ മടികാണിക്കരുതെന്നും അവര്‍ പറഞ്ഞു. ഹമാസും വെടിനിര്‍ത്തല്‍ കരാറിനായി ചില കാര്യങ്ങള്‍ അംഗീകരിക്കണം. ബന്ദികളെ കുടുംബത്തിനൊപ്പം കൂട്ടിച്ചേര്‍ക്കണമെന്നും ഗാസയിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും കമല ഹാരിസ് പറഞ്ഞു.




Sharing is Caring