പാക്കിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് 29 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് കനത്ത മഴ അനുഭവപ്പെട്ടത്.മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.
ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ 23 പേരാണ് മരിച്ചത്. തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തില്‍ അഞ്ചു പേര്‍ മരിച്ചു.














