ഉര്‍വ്വശിയും സൗബിന്‍ ഷാഹിറും മുഖ്യവേഷത്തില്‍; ‘ പൊലീസുകാരന്റെ മരണം’ വരുന്നു


വൈശാഖ സിനിമയും റിയല്‍ ക്രിയേഷനും ചേര്‍ന്ന് നിര്‍മ്മിച്ച് രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ‘പോലീസുകാരന്റെ മരണം’. ഉര്‍വ്വശിയും സൗബിന്‍ ശാഹിറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്നു.


ഒരു പോലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.


ഛായാഗ്രഹണം: ശഹനാദ് ജലാല്‍, എഡിറ്റിംഗ്: കിരണ്‍ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുതാസ്സ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് എന്‍ജിനീയര്‍: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, വസ്ത്രാലങ്കാരം: ബുസി ബേബി



Sharing is Caring