ഐ.എഫ്.എഫ്.ഐയ്ക്ക് ഇന്ന് ആരംഭം

52-ാമത് ഐഎഫ്എഫ്ഐയ്ക്ക് ഇന്ന് തുടക്കമായി. വര്‍ഷം തോറും സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിക്കുന്ന പരിപാടിയാണിത്. ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നും വിദേശത്തും നിന്നും സിനിമ പ്രേമികള്‍ എത്താറുണ്ട്.

നവംബര്‍ 28 വരെയാണ് ഐഎഫ്എഫ്ഐ നടക്കുന്നത്. ഇത്തവണ വീട്ടിലിരുന്നും ഐഎഫ്എഫ്ഐ കാണാം എന്ന പ്രേത്യകത കൂടിയുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ഫെസ്റ്റിവല്‍ കാണാന്‍ ഉതകുന്ന വെര്‍ച്വല്‍ മാതൃകയാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

സാധാരണ ഡെലിഗേറ്റുകള്‍ക്ക് 2000 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്ട്രേഷന്‍ നടക്കുന്നിരുന്നത്. വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാണാന്‍ സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *