ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ ബഹളം

ഹെഡ്​ഗേവാർ വിഷയത്തിൽ പാലക്കാട് ​ന​ഗരസഭ യോ​ഗത്തിൽ ബഹളം. സിപിഎം, യുഡിഎഫ് കൗൺസിലർമാർ ന​ഗരസഭ യോ​ഗത്തിൽ ‘ആരാണ് ഹെഡ്​ഗേവാർ’ എന്ന പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ചു. സിപിഎം, യുഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ചെയർപേഴ്സണെ കയ്യേറ്റം ചെയ്തതായും ഒരു കൗൺസിലർ കുഴഞ്ഞുവീണതായും വിവരമുണ്ട്.

നിയമസഭാ യോഗത്തിൽ വിഷയം അജണ്ടയ്ക്ക് വന്നപ്പോൾ കൗൺസിലർമാർ കരിങ്കൊടി കാണിക്കുകയും ഡയസിൽ കയറി പ്രതിഷേധിക്കുകയും ആയിരുന്നു. ആരാണ് ഹെഡ്​ഗേവാർ, ബിജെപി മാപ്പ് പറയണമെന്ന് സിപിഎം, യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൗൺസിലർമാരും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. ഇതോടെ സ്ഥിതി​ഗതികൾ സംഘർഷഭരിതമാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. കൗൺസിലർമാരെ പിരിച്ചുവിടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമായിട്ടില്ല.ഹെഡ്​ഗേവാർ വിഷയത്തിൽ ന​ഗരസഭ യോ​ഗത്തിൽ പ്രതിഷേധം ഉയരാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. സിപിഎം, യുഡിഎഫ് കൗൺസിലർമാർ വിഷയം ഉന്നയിക്കുമെന്ന മുൻകൂട്ടി മനസിലാക്കി ജിന്ന സ്ട്രീറ്റ് വിഷയം ബിജെപി കൗൺസിലർമാരും ഏറ്റെടുക്കുകയായിരുന്നു. ഇതാണ് ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *