ഇന്ത്യയിലെ അതുല്യമായ കോഫി ആസ്വാദനം: ന്യൂഡല്‍ഹിയില്‍ നെസ്പ്രസ്സോയുടെ ആദ്യത്തെ ബുട്ടീക്ക് ആരംഭിക്കുന്നു


പ്രീമിയം പോര്‍ഷനേറ്റഡ് കോഫിയുടെ തുടക്കക്കാരായ നെസ്പ്രസ്സോ ന്യൂഡല്‍ഹി സാകേത്, സിറ്റിവാക് മാള്‍ ഗ്രൗണ്ട് ഫ്ളോറില്‍ തങ്ങളുടെ ആദ്യ ബുട്ടീക് ആരംഭിക്കുന്നു. 2024 അവസാനത്തോടെ ഇന്ത്യയിലെത്തിയ നെസ്പ്രസ്സോയുടെ ആഗോള വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ലോഞ്ച്.


പുതിയ ഈ ബുട്ടീക് കോഫി ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. നെസ്പ്രസ്സോയുടെ ഉയര്‍ന്ന നിലവാരമുള്ള കോഫികളുടെയും അത്യാധുനീക മെഷീനുകളുടെയും ഐക്കണിക് ശ്രേണി ഇവിടെ പ്രദര്‍ശിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന കോഫി മിശ്രിതങ്ങള്‍ ആസ്വദിക്കാനും പരിശീലനം ലഭിച്ച കോഫി സ്പെഷ്യലിസ്റ്റുകളില്‍ നിന്ന് വ്യക്തിഗത ശുപാര്‍ശകള്‍ സ്വീകരിക്കാനും നെസ്പ്രസ്സോയുടെ പ്രതിബദ്ധതയെക്കുറിച്ച് മനസിലാക്കാനും കഴിയും.


ഇന്ത്യയില്‍ വളര്‍ന്നുവരുന്ന കോഫി സംസ്‌കാരത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഡല്‍ഹിയിലെ നെസ്പ്രസ്സോ ബുട്ടീക്കിന്റെ തുടക്കമെന്ന് നെസ്പ്രസ്സോ സി.ഇ.ഒ ഫിലിപ്പ് നവരത്തില്‍ പറഞ്ഞു. ഈ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നതില്‍ അഭിമാനമുണ്ടെന്നും ഇത് ഇന്ത്യയിലെ കോഫി പ്രേമികള്‍ക്ക് നെസ്പ്രസ്സോയുടെ അതുല്യ രുചി എത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ കപ്പ് നെസ്പ്രസ്സോ കാപ്പിയും ഗുണനിലവാരത്തിന്റെയും കരവിരുതിന്റെയും സുസ്ഥിരതയുടെയും കഥ പറയുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ പുതിയ ഇടത്തിലൂടെ

കോഫി ഇഷ്ടപ്പെടുന്നവര്‍ക്ക് അതുല്യ മിശ്രിതങ്ങളും നൂതന മെഷീനുകളും പര്യവേഷണം ചെയ്യാന്‍ അവസരമൊരുക്കി സമാനതകളില്ലാത്ത ഒരു അനുഭവം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ചാനലുകളിലുമുള്ള നെസ്പ്രസ്സോ കോഫി ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയുടെയും ഇന്ത്യയിലെ ഔദ്യോഗിക വിതരണ പങ്കാളി തക്രാല്‍ ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് നെസ്പ്രസ്സോയും നെസ്ലെ ഇന്ത്യയും പ്രഖ്യാപിച്ചു.

സെലക്ട് സിറ്റിവാക്ക് മാളിലെ പുതിയ നെസ്പ്രസ്സോ ബുട്ടീക് സന്ദര്‍ശിക്കാനും നെസ്പ്രസ്സോയുടെ ലോകം ആസ്വദിക്കാനും രുചിയുടെ ഒരു അതുല്യ യാത്ര ആരംഭിക്കാനും കോഫി പ്രേമികളെ ക്ഷണിക്കുകയാണ്. കൂടാതെ ഓണ്‍ലൈന്‍ ബുട്ടീക്ക് സന്ദര്‍ശിക്കാന്‍ https://www.nespresso.com/in/en/.



Sharing is Caring