കേന്ദ്ര മന്ത്രി പശുപതി കുമാര്‍ പരസ് രാജി വച്ചു


ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍. ആര്‍എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പശുപതി കുമാര്‍ പരസ് മോദി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ബിഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തിലെ അതൃപ്തിയ്ക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജി.


സീറ്റ് വിഭജനത്തില്‍ അനീതി നേരിട്ടെന്നും ഇതിനാലാണ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതെന്നും പശുപതി കുമാര്‍ പരസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായത്. ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലുമാണ് മത്സരിക്കുന്നത്. ചിരാഗ് പസ്വാന്റെ എല്‍ജെപിയ്ക്ക് അഞ്ച് സീറ്റും എച്ച്എഎമ്മിന് ഒരു സീറ്റും നല്‍കിയിട്ടുണ്ട്.




Sharing is Caring