സദസിലുള്ളവര്‍ ഭാരത് മാതാ കീ ജയ് വിളിച്ചില്ല ;കോഴിക്കോട് പ്രസംഗത്തിനിടെ ക്ഷുഭിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

സദസിലുള്ളവര്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തതിൽ പ്രകോപിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന യൂത്ത് കോൺക്ലേവിലെ പ്രസംഗത്തിലാണ് മന്ത്രി മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് വിളിച്ചത്. എന്നാൽ സദസ് ഏറ്റുവിളിച്ചില്ല. ഇതോടെ ക്ഷുഭിതയായ മന്ത്രി ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ വീട് വിട്ട് പോകണമെന്നും പറഞ്ഞു.

പ്രസംഗത്തിന് ഒടുവിലാണ് മന്ത്രി ഭാരത് മാതാ കീ ജയ് വിളിച്ചത്ത്സ. സദസ് ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറഞ്ഞുവെന്ന് പറഞ്ഞ് മന്ത്രി വീണ്ടും ഭാരത് മാതാ കീ ജയ് വിളിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മന്ത്രി വീണ്ടും മുദ്രാവാക്യം ആവര്‍ത്തിച്ചെങ്കിലും സദസിലെ ചിലര്‍ ഏറ്റുവിളിച്ചില്ല. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു.ഭാരതം നിങ്ങളുടെ കൂടെ അമ്മയല്ലെ…ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് വീടു വിട്ടു പോകാം എന്നായിരുന്നു മന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചത്.

രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാൻ പോലും മടിയുള്ളവരുണ്ടെന്നും അത്തരക്കാരാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റി, ഖേലോ ഭാരത്, തപസ്യ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചായിരുന്നു യൂത്ത് കോണ്‍ക്ലേവ് എന്ന പരിപാടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *