മണിപ്പുരിലെ സംഘര്‍ഷ ബാധിത ജില്ലകളിലൊന്നായ ഫെര്‍സ്വാളിന്റെ കലക്ടറായി മലയാളിയായ ആശിഷ് ദാസിനെ നിയമിച്ചു. സിവില്‍ സര്‍വീസ് ലഭിക്കും മുന്‍പ് ഫയര്‍ ഫോഴ്‌സിലായിരുന്ന ആശിഷ് ദാസ് മലയാളികള്‍ക്ക് സുപരിചിതനാണ്.
2020 ബാച്ച് മണിപ്പുര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.കുക്കി, ഹമാര്‍ , പൈതൈ, വാഫൈ ഗോത്രങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഫെര്‍സ്വാള്‍ ജില്ലയുടെ കലക്ടറേറ്റ് ഉള്‍പ്പെടെയുള്ളവ മണിപ്പുര്‍ കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പുരിലാണ്. അവിടേക്കാണ് സമാധാനത്തിന്റെ സന്ദേശവുമായി കാല്ലം മുഖത്തല ആശിഷ് ഭവനില്‍ യേശുദാസിന്റെയും റോസമ്മയുടെയും മകനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി ജില്ലയായ തെഗ്‌നോപാലിന്റെ എസ്ഡിഎം ആയിരുന്നു മുമ്പ് ആശിഷ് ദാസ്. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിപ്പട്ടണമായ മോറെയില്‍ കലാപം അവസാനിപ്പിക്കുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഇതേതുടര്‍ന്നാണ് അദേഹത്തിന് കളക്ടറായി ആഭ്യന്തരമന്ത്രാലയം സ്ഥാനക്കയറ്റം നല്‍കിയത്.













