കേരളത്തിന് അനുവദിക്കപ്പെടുന്ന ആദ്യത്തെ എയിംസ് ബാലുശ്ശേരി കിനാലൂർ എസ്റ്റേറ്റിൽ തന്നെയാവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു . കേരളത്തിലെ താലൂക്ക് ആശുപത്രികളിലെ ആർദ്രം പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസ് വിഷയം ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ചർച്ചചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസുമായി ബന്ധപ്പെട്ട ഫയൽ അംഗീകാരത്തിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിലേക്ക് അയച്ചതായുമാണ് വിവരമെന്ന് മന്ത്രി വ്യക്തമാക്കി.ആശുപത്രിയുടെ ഭാവിവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കെ.എം. സച്ചിൻദേവ് എം.എൽ.എ. വിശദീകരിച്ചു.














