ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും


തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും.


15 ന് രാവിലെ 11 മണിക്ക് സ്പീക്കരുടെ ചേമ്പറിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.


72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.



Sharing is Caring