അള്‍ട്ടിഗ്രീന്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആക്സിസ് ബാങ്കുമായി കൈകോര്‍ക്കുന്നു


കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാണിജ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ അള്‍ട്ടിഗ്രീന്‍ ഉപയോക്താക്കള്‍ക്ക് കസ്റ്റമൈസ്ഡ് റീട്ടെയില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി കൈകോര്‍ക്കുന്നു. വാഹനം വാങ്ങല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമവും ലളിതവുമാക്കുകയും വൈദ്യുത വാഹനത്തിലേക്കുള്ള മാറ്റത്തിന് ഉപയോക്താക്കളെ ശാക്തീകരിക്കുകയുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ആക്സിസ് ബാങ്കിന്‍റെ വിപുലമായ സാമ്പത്തിക സേവനങ്ങള്‍ ഇനി ഇന്ത്യയിലെമ്പാടുമുള്ള അള്‍ട്ടിഗ്രീന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

ഈ പങ്കാളിത്തത്തിലൂടെ അള്‍ട്ടിഗ്രീനിന്‍റെ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നില്‍ നിന്ന് സുരക്ഷിതമായ സാമ്പത്തിക സേവനങ്ങളും സേവനങ്ങളും ലഭ്യമാകുമെന്നും കമ്പനിയുടെ മികച്ച വില്‍പ്പനാനന്തര സേവനവും ബാങ്കിന്‍റെ മികവുറ്റ സാമ്പത്തിക സേവനവും ചേര്‍ത്ത് ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ഏറ്റവും മികച്ച പിന്തുണയും സേവനവും നല്‍കുമെന്നും അള്‍ട്ടിഗ്രീന്‍ സിഎഫ്ഒ ശാലേന്ദ്ര ഗുപ്ത പറഞ്ഞു.


ഇലക്ട്രിക് വാഹന വായ്പാ ബാങ്ക് എന്നും മുന്‍ഗണന നല്‍കുന്ന മേഖലയാണെന്നും ഈ പങ്കാളിത്തത്തിലൂടെ ഇഎസ്ജി പ്രതിബദ്ധതകളിലേക്ക് ബാങ്ക് ഒരുപടികൂടി അടുത്തിരിക്കുകയാണെന്നും ആക്സിസ് ബാങ്ക് ഗ്രൂപ്പ് എക്സിക്യുട്ടീവും റീട്ടെയില്‍ ബാങ്കിങ് മേധാവിയുമായ സുമിത് ബാലി പറഞ്ഞു.




Sharing is Caring