താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡിമരണം : സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി


താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡിമരണം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തു നല്‍കി.താമിര്‍ ജിഫ്രി എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നത് വളരെ ഗുരുതരമായ, കുറ്റമാണ്.


കസ്റ്റഡിമരണമാണ് തിരൂരില്‍ നടന്നത്.അയാള്‍ എന്തു കുറ്റവും ചെയ്യട്ടെ,, കുറ്റത്തിന് ശിക്ഷ വേറെ കിട്ടിക്കോട്ടെ . അയാള്‍ ചെയ്ത കുറ്റത്തെ ന്യായീകരിക്കാനൊന്നും ഞാനില്ല , പക്ഷെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ പോലീസിന് ആര് അനുവാദം കൊടുത്തു? അവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കൊടുക്കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് 27 പരിക്കുകള്‍ ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കുന്നു.




Sharing is Caring