യുവേഫ സൂപ്പര്‍കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്


യുവേഫ സൂപ്പര്‍കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഫൈനലില്‍ സെവിയ്യക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സിറ്റിയുടെ ജയം.നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം വഴങ്ങിയതിനാല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.


ഷൂട്ടൗട്ടില്‍ 5-4 നാണ് സിറ്റി ജയിച്ചത്. ഇരുപത്തഞ്ചാം മിനുട്ടില്‍ എൻ.നെസിരിയുടെ ഹെഡറിലൂടെ സെവിയ്യ ലീഡ് നേടി. അല്യൂണയുടെ ക്രോസില്‍ നിന്നായിരുന്നു നെസിരിയുടെ ഹെഡര്‍ ഗോള്‍.


ഈ ലീഡ് മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുട്ട് വരെ സെവിയ്യ പിടിച്ചുനിര്‍ത്തി. എന്നാല്‍ 63ാം മിനുറ്റില്‍ പാള്‍മറിന്റെ ഗോളിലൂടെ സിറ്റി സമനില നേടി. റോഡ്രിയുടെ പാസ് സ്വീകരിച്ചായിരുന്നു പാള്‍മറുടെ ഗോള്‍. പിന്നീട് വിജയഗോള്‍ നേടാൻ ഇരു ടീമുകള്‍ക്കും സാധിക്കാതെ വന്നതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. സിറ്റി ഇതാദ്യമായാണ് സൂപ്പര്‍ കപ്പ് നേടുന്നത്.



Sharing is Caring