തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യു എസ് കോണ്‍ഗ്രസ്

തുടര്‍ച്ചയായി അമേരിക്കന്‍ നഗരങ്ങളിലുണ്ടായ വെടിവയ്പ്പിനിടെ തോക്ക് നിയന്ത്രണ ബില്‍ പാസാക്കി യു എസ് കോണ്‍ഗ്രസ്. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനിടെയും 204നെതിരെ 224 വോട്ടുകളോടെയാണ് യുഎസ് ഹൗസ് ബില്‍ പാസാക്കിയത്.

അഞ്ച് റിപ്പബ്ലിക്കന്മാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്തു. സെമി ഓട്ടോമാറ്റിക് സെന്റര്‍ഫയര്‍ റൈഫിളുകള്‍ വാങ്ങാനുള്ള പ്രായം 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനും ബില്‍ കാരണമാകും.

ഡെമോക്രാറ്റിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസില്‍ വലിയ ബാധ്യതകളില്ലാതെയാണ് ബില്‍ പാസായത്.ടെക്‌സസിലും ബഫലോയിലും ഉള്‍പ്പെടെ യുഎസ് നഗരങ്ങളില്‍ അടുത്തിടെ നടന്ന തുടര്‍ച്ചയായ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തിലാണ് തോക്ക് നിയന്ത്രണം പാസാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *