U-17 ലോകകപ്പ്; അര്‍ജന്റീനയ്ക്ക് ആദ്യ വിജയം


ബ്രസീലില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീന യുവനിരയ്ക്ക് ആദ്യ വിജയം. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കാമറൂണെ ആണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന അര്‍ജന്റീന രണ്ടാം പകുതിയിലാണ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.


ഫ്ലോറസ്, ക്രിലാനോവിച്, ഗൊഡോയ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ അര്‍ജന്റീന സ്പെയിനിനോട് സമനില വഴങ്ങിയിരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ മെക്സിക്കോ ഇറ്റലിയെ 2-1ന് പരാജയപ്പെടുത്തി




Sharing is Caring