പശുക്കടത്തിന്റെ പേരില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്നു, ആറു ബജരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പശുക്കടത്തിന്റെ പേരില്‍ രണ്ടുയുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ ആറ് ബജരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ടുയുവാക്കളെ ഹരിയാനയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ബജരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. രജാസ്ഥാനിലെ ഭരത് പൂര്‍ ജില്ലയിലെ പഹാരി തഹസിലെ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (25) ജുനൈദ് (35) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരെ പശുക്കടത്താരോപിച്ച് തട്ടിക്കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്നാണ് അവരുടെ കുടുംബം പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ രാജസ്ഥാനില്‍ നിന്നും ചിലര്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണെന്നും കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാളെന്നുമാണ് പൊലീസ് പറയുന്നത്. യുവാക്കളെ തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. നടപടിക്രമങ്ങള്‍ക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറും. തട്ടിക്കൊണ്ടുപോകല്‍ കൊലപാതകമടക്കമുളള വകുപ്പുകളില്‍ ബജരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ രാജസ്ഥാനിലെ ഗോപാല്‍ ഗഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തായി പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *