കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു


പത്തനംതിട്ട:അടൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. അടൂര്‍ ചാവടി സ്വദേശികളായ ടോം സി വര്‍ഗ്ഗീസ്, വാഴമുട്ടം സ്വദേശി ജിത്തു രാജ് എന്നിവരാണ് മരിച്ചത്.
ഇരുവരും സുഹൃത്തുക്കളാണ്. കാര്‍ ഓടിച്ച തിരുവനന്തപുരം തൈക്കാട് സ്വദേശിനി രത്‌നമണി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.


അടൂര്‍ ബൈപ്പാസിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യുവാക്കള്‍ യാത്ര ചെയ്ത ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. അടൂരില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും അടൂരില്‍ നിന്ന് കരുവാറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.




Sharing is Caring