നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍


നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ബംഗളൂരു സ്വദേശികളായ രാമോജി കോറയില്‍, ഗിരീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിലേക്ക് പോകേണ്ട അലൈന്‍സ് എയര്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും.വിമാനം യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് ഇരുവരും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടന്‍ വിമാനം നിര്‍ത്തി ഇരുവരേയും പൊലീസിന് കൈമാറി. തെറ്റിദ്ധാരണയില്‍ പറ്റിയതെന്നാണ് അറസ്റ്റിലായവരുടെ വിശദീകരണം.




Sharing is Caring