ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവിനകത്ത് ചുറ്റിത്തിരിഞ്ഞ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍


ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവിനകത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. മന്നത്തിന്റെ ചുറ്റുമതിലിനകത്ത് സുരക്ഷാ ജീവനക്കാരാണ് ആരാധകര്‍ എന്നറിയിച്ച ഇവരെ കണ്ടെത്തിയത്. ബംഗ്ലാവിന്റെ മാനേജര്‍ ഇരുവരേയും പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ‘ആരാധകര്‍ മന്നത്തിന്റെ കോമ്പൗണ്ടിലേക്ക് ചാടിക്കടന്നപ്പോള്‍, ജവാന്റെ ഷൂട്ടിംഗിലായിരുന്നു ഷാരൂഖ്.


ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ തിരികെയെത്തിയ അദ്ദേഹം ഉറങ്ങാന്‍ പോയി. അതിനുശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിസരത്ത് ഒളിച്ചിരുന്ന രണ്ട് പേരെ പിടികൂടുന്നത്, ഇരുവരും മതിലിന് മുകളിലൂടെ കെട്ടിടത്തിലേക്ക് ചാടിയതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഇവര്‍ മതില്‍ ചാടിക്കടന്നത്. തങ്ങള്‍ ഷാരൂഖ് ഖാന്റെ ആരാധകരാണെന്നും നടനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ജയിലില്‍ ഇരുവരും വെളിപ്പെടുത്തി.




Sharing is Caring