ഹിമാചല്‍ പ്രദേശില്‍ ഹിമപാതത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


ഹിമാചല്‍ പ്രദേശില്‍ പെട്ടെന്നുണ്ടായ ഹിമപാതത്തില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ രണ്ട് തൊഴിലാളികള്‍ മരണപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്തു.ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.


കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ താപനില വ്യത്യാസപ്പെടുന്നതിനാലും ദൂരക്കാഴ്ച കുറവായതിനാലും നിര്‍ത്തിവെക്കുകയായിരുന്നു.രാം ബുദ്ധ(19), രാകേഷ് എന്നിവരാണ് മരിച്ചത്. കാണാതായത് ഒരു നേപ്പാളി സ്വദേശിയെ ആണെന്നും അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും തുടരുമെന്നും സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.


ലാഹൗള സബ്ഡിവിഷനില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ ശ്രിന്കുല ചുരത്തിന് സമീപത്തും കഴിഞ്ഞ ദിവസം ഹിമപാതം സംഭവിച്ചിരുന്നു. ഇതില്‍ അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടുകിട്ടുകയും ചെയ്തു. ഈ വര്‍ഷം ഉത്തരേന്ത്യയില്‍ അതിശൈത്യമാണ് അനുഭവപ്പെടുന്നത്.



Sharing is Caring