തളിപ്പറമ്പ് എം ഡി എം എയുമായി രണ്ടുപേര്‍ പിടിയില്‍. എരമം മാതമംഗലം താറ്റ്യേരിയിലെ എ ഫൈസല്‍ (44), മാതമംഗലം കുറ്റൂരിലെ കെപി മന്‍സൂര്‍ (42) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 1.4741 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്.













