പാകിസ്താന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തുര്‍ക്കി. തുര്‍ക്കി വിമാനം പാകിസ്താനില്‍ ഇറക്കിയത് ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയായിരുന്നെന്ന് വിശദീകരണം. ഇന്ത്യയും പാകിസ്താനും തമ്മിലുളള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വൊയിപ് എര്‍ദൊഗാന്‍ വ്യക്തമാക്കി. ലോകത്ത് ഒരു യുദ്ധം കൂടി തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു എര്‍ദൊഗാന്റെ പ്രതികരണം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങള്‍ പാകിസ്താനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തത്. പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനമെത്തിയത്.














