വാനുവാടുവിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്


പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാടുവിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വൈകീട്ട് റിക്ടര്‍ സ്‌കെയ്‌ലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.


തീരത്തിന് സമീപത്തെ നിരവധി വീട്ടുകാര്‍ താമസ സ്ഥലം മാറി. അതിനിടെ ന്യൂ കാലിഡോണിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒന്നര മണിക്കൂറിന് ശേഷം റദ്ദാക്കി




Sharing is Caring