തൃശൂരിൽ തിരുമംഗലത്ത് റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു

തൃശൂർ തിരുമംഗലത്ത് റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു രണ്ടു പേർക്ക് ഗുരുതര പരുക്ക്. ഇന്ന് പുലർച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തിരുമംഗലം സ്വദേശി അംബുജാക്ഷൻ (55) ആണ് മരിച്ചത്. തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്.

ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ബാബു, ജോസഫ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷൻ്റെ മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി മോർച്ചറിയിൽ. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *