മേഘാലയയിൽ തൃണമൂൽ കോൺഗ്രസിന് മുന്നേറ്റം. 13 സ്ഥലങ്ങളിൽ ടിഎംസി ലീഡ് ചെയ്യുകയാണ്.ടിഎംസിയെ ബംഗാളി പാർട്ടിയെന്ന് വിളിച്ചതിനെ ചൊല്ലി എൻപിപിയുടെ കോൺറാഡ് സാംഗ്മയും ടിഎംസിയുടെ മുകുൾ സാംഗ്മയും തമ്മിൽ വാക്‌പോര് നടന്നിരുന്നു.
ടിഎംസിയെ ‘ബംഗാളി’ പാർട്ടിയെന്ന് വിളിച്ചുകൊണ്ട് പ്രദേശവാസികളിൽ ടിഎംസിക്കെതിരെ ഭയം കുത്തിനിറയ്ക്കാനും ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം വിഫലമായി എന്നതാണ് നിലവിലെ തെരഞ്ഞെടുപ്പ് ചിത്രം ചൂണ്ടിക്കാട്ടുന്നത്.













