തിഹാര്‍ ജയിലില്‍ പ്രമേഹ ചികിത്സ ഉറപ്പാക്കാന്‍ കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വിചാരണ കോടതി ഉത്തരവ് ഇന്ന്


തിഹാര്‍ ജയിലില്‍ പ്രമേഹ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് ഉത്തരവിടും. പ്രമേഹം നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ നല്‍കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം, ദിവസേന ഡോക്ടറുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ നില സംബന്ധിച്ച കാര്യങ്ങള് സംസാരിക്കാന്‍ അനുമതി നല്‍കണം എന്നിവയാണ് കെജ്‌രിവാളിന്റെ ആവശ്യങ്ങള്‍.


എന്നാല്‍ തെറ്റായ ഭക്ഷണക്രമം പിന്തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ജാമ്യം നേടാനാണ് കെജ്‌രിവാളിന്റെ ശ്രമമെന്നാണ് ഇ ഡിയുടെ വാദം. പ്രമേഹം കൂട്ടാന്‍ കെജ്‌രിവാള്‍ ബോധപൂര്‍വം മാങ്ങയും മധുര പലഹാരങ്ങളും കഴിക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. നേരത്തെ അപേക്ഷ പരിഗണിക്കവെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ഭക്ഷണക്രമം കെജ്‌രിവാള്‍ പാലിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.




Sharing is Caring