നടന് കൃഷ്ണ ശങ്കര്‍ പ്രധാന് വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ഇന്ന് മമ്മൂട്ടി, വിജയ് സേതുപതി, ദുല്‍ഖര്‍ സല്മാന്, മഞ്ജു വാരിയര്‍ എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി റിലീസ് ചെയ്യും.
നടന് കൃഷ്ണ ശങ്കര്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ബിലഹരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന് ശേഷം ബിലഹരി ഒരുക്കുന്ന രണ്ടാമത്തെ ചിത്രാമാണിത്. 2025ലെ കഥയാണ് ചിത്രം പറയുന്നത്. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.മണിയറയിലെ അശോകനാ’ണ് കൃഷ്ണ ശങ്കറിന്റേതായി അവസാനമായി റിലീസായ ചിത്രം. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.