ഭിന്നലൈംഗിക വ്യക്തിത്വമുള്ള ദമ്ബതികളെ ആക്ഷേപിച്ച്‌ നടി ഗീത; പ്രതിഷേധവുമായി ഭിന്നലൈംഗിക സംഘടനകള്‍ രംഗത്ത്


unnamedബംഗളുരു : സീ തെലുഗു ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ബതുക്കു ജാതക ബന്ദി’എന്ന ടെലിവിഷന്‍ പരിപാടിയില്‍ ഭിന്നലൈംഗിക വ്യക്തിത്വമുള്ള ദമ്ബതികളെ ആക്ഷേപിച്ച്‌ നടി ഗീത. പരിപാടിയുടെ അവതാരികയായ ഗീത കടുത്ത ഭാഷയിലാണ് ദമ്ബതികളെ ആക്ഷേപിച്ചത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരിടമെന്ന രീതിയില്‍ നടത്തുന്ന പരിപാടിയാണ് ബതുക്കു ജാതക ബന്ദി. ഒക്ടോബര്‍ 31 ന് സംപ്രേഷണം ചെയ്ത എപ്പിസോഡിലായിരുന്നു എല്‍ജിബിടിക്യു വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു നടി നടത്തിയത്.
‘ചെരുപ്പ് ഊരി അടിക്കുമെന്നു’ വരെ പരിപാടിയുടെ ഒരു ഘട്ടത്തില്‍ ഗീത പറഞ്ഞു. തുടര്‍ന്ന് എങ്ങനെ ഇവരെ നന്നാക്കാമെന്ന് ഇരുവരുടെയും മാതാപിതാക്കളെ നടി ഉപദേശിക്കുകയും ചെയ്തു.


ഇരുപതുകാരിയായ പെണ്‍കുട്ടിയും അവള്‍ക്കൊപ്പം പുരുഷനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന 23 കാരിയുമായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
മാതാപിതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കാനും വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനുമായിരുന്നു ഇരുവരുടെയും ആഗ്രഹം. അതിന്റെ ഭാഗമായാണ് മാതാപിതാക്കള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. ആദ്യമൊക്കെ മൃദുവായി സംസാരിച്ചെങ്കിലും പിന്നീട് ഭാഷയും പ്രയോഗങ്ങളും രൂക്ഷമാവുകയായിരുന്നു. ഗീതയുടെ അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഭിന്നലൈംഗിക വ്യക്തിത്വമുള്ളവരുടെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.




Sharing is Caring