ഹൈക്കോടതി ജഡ്ജിമാരുടെ ട്രാൻസ്ഫർ;അഭിഭാഷകരുടെ പ്രതിഷേധം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കം


ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ട്രാൻസ്ഫർ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകർ നടത്തുന്ന പ്രതിഷേധം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രതിനിധികളെ ആണ് ഇന്ന് കാണുക. ജസ്റ്റിസ് നിഖിൽ എസ് കരിയേലിനെ പട്നാ ഹൈക്കോടതിയിലേക്ക് മാറ്റിയ വിഷയത്തിൽ ശക്തമായ പ്രതിഷേധം അഭിഭാഷകർ നടത്തുന്നതിനിടെയാണ് കൂടിക്കാഴ്ച.


മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജയെ യെ രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റിയ വിഷയത്തിൽ തമിഴ്നാട്ടിലും ജസ്റ്റിസ് എ അഭിഷേക് റെഡ്ഡിയെ പാട്നാ ഹൈക്കോടതിയിലേക്ക് മാറ്റിയ വിഷയത്തിൽ തെലുങ്കാനയിലും അഭിഭാഷകർ പ്രതിഷേധം തുടരുകയാണ്.




Sharing is Caring