Home
/
flash/ ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഗുണം ചെയ്യും: വിഎസ്

ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി നടപടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൊലയില്‍ സി പി എമ്മിന് പങ്കുണ്ടെന്ന് ടി പിയുടെ കുടുംബം സംശയിച്ചു. സഹപ്രവര്‍ത്തകരെ കൊല്ലുകയെന്നത് പാര്‍ട്ടി അജണ്ടയല്ലെന്നും ഇക്കാര്യം പര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയപ്രതീക്ഷയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വി എസ് പറഞ്ഞു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. പ്രചാരണം തുടങ്ങിയതല്ലേയുള്ളു പുരോഗമിക്കുമ്പോള്‍ വ്യക്തമായി അഭിപ്രായം പറയാം എന്നാണ് താന്‍ പറഞ്ഞത്. ആ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും വി എസ് വ്യക്തമാക്കി.