കോഴിക്കോട്: ടിപി വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ എരിഞ്ഞിപ്പാലം പ്രത്യേക വിചാരണ കോടതി നിര്‍ദേശിച്ചു. 164ാം വകുപ്പ് പ്രകാരം രഹസ്യ മൊഴി നല്‍കിയ ആറു പേര്‍ക്കെതിരെയാണ് കേസെടുക്കുക. കേസിന്റെ തുടര്‍ നടപടികള്‍ സിജെഎം കോടതിയുടെ പരിഗണനയ്ക്ക വിട്ടു.
കൊച്ചക്കാലന്‍ സുമേഷ്, ന്യൂമാഹി സ്വദേശി വിജേഷ്, അഴിയൂര്‍ സ്വദേശി കെ.കെ. സുബിന്‍, അന്‍ഷിത്ത് നാരായണന്‍, കോടിയേരി സ്വദേശി ഷിമിതേഷ്, നിഥിന്‍ നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. കൂടുതല്‍ പേരെ കൂടി ഉള്‍പ്പെടുത്തി വീണ്ടും ഹര്‍ജി നല്‍കാനും പ്രോസിക്യൂഷന്‍ ആലോചിക്കുന്നുണ്ട്.
