ടോവിനോ, കീര്‍ത്തി ചിത്രം ‘വാശി’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി.


ടോവിനോ തോമസ് , കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘വാശി’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി.


നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 17ന് തീയേറ്ററുകളില്‍ എത്തും. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണ്‍ന്റേതാണ്.

online news portal

ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്. അച്ഛന്‍ സുരേഷ് കുമാറിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായ കീര്‍ത്തി ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്.മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍



Sharing is Caring