കോഴിക്കോട് സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം.

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍.

തിക്കോടി പഞ്ചായത്തില്‍ നിന്ന് പെരുമാള്‍പുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യമുണ്ടായത്.കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍, ഷുഹൈബ് എന്നിവരെ ഓര്‍മ്മയില്ലേയെന്ന് ചോദിച്ചാണ് കൊലവിളി മുദ്രാവാക്യം.

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തെ ചൊല്ലി സംസ്ഥാന വ്യാപകമായി ഇന്നും സിപിഐഎം – കോൺ​ഗ്രസ് പ്രവ‍ർത്തകർ തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. ഇരുവിഭാ​ഗവും തമ്മിലുണ്ടായ സംഘ‍ർഷത്തെ തുടർന്ന് പലയിടത്തും നിരവധി പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *