മോദി സര്‍ക്കാരിന്‍റെ അവസാന സമ്ബൂര്‍ണ ബജറ്റ് ഇന്ന്

2023-24 ലെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.ആദായനികുതി, ഭവനവായ്പ പലിശയിളവ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

അടുത്ത വര്‍ഷം 6.8 ശതമാനം വരെ വളര്‍ച്ച മാത്രമേ നേടാന്‍ കഴിയൂ എന്ന സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ട് കണക്കിലെടുത്ത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ബജറ്റിലുണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.ആദായനികുതി സ്ലാബില്‍ മാറ്റമുണ്ടാകുമോ എന്നാണ് ജനം പ്രതീക്ഷയോടെ നോക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *