ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക മത്സരം


ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക മത്സരം.അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ വെയില്‍സിനെ നേരിടും. ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയും നേടിയ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള സാധ്യത ഇന്ന് നടക്കുന്ന സ്പെയിന്‍-ഇംഗ്ലണ്ട് മത്സരത്തെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.


ഗ്രൂപ്പ് ഡിയില്‍ ഇന്ത്യക്കും ഇംഗ്ലണ്ടിനും നാല് പോയിന്‍റ് വീതമുണ്ട്. ഗോള്‍‌ വ്യത്യാസത്തില്‍ ഇംഗ്ലണ്ടാണ് മുന്നില്‍. ഗ്രൂപ്പ് വിജയികള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. രണ്ടാം സ്ഥാനത്തുള്ള ടീമിന് ക്രോസ്‌ഓവര്‍ റൗണ്ട് കളിക്കേണ്ടി വരും. ഇംഗ്ലണ്ട് ജയിച്ചാല്‍ ഇന്ത്യക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ വെയില്‍സിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തേണ്ടി വരും.




Sharing is Caring